
ഓർമ്മകളിൽ തിളങ്ങുന്നു അമ്മവിരൽ മുറുക്കിപ്പിടിച്ചൊരു നാലുവയസ്സുകാരി. തുണിക്കടക്ക് പുറത്തിറങ്ങവേ വലിച്ചെന്നെയമ്മ വായെന്നും പറഞ്ഞ് പള്ളിയിലേക്ക് കേറ്റി പറഞ്ഞു, ‘ഒരു മിനിറ്റ്’ കുട്ടി വളർന്നു, പുസ്തകസഞ്ചിയോടോടി മുട്ടുകുത്തി ഈശോ തൻ ചാരെ. പറഞ്ഞിരുന്നെന്നോടമ്മ, എന്നും വീടെത്തും മുൻപ് പള്ളിയണയാൻ ഈശോയ്ക്കരികിൽ ചെല്ലാൻ, കൊച്ചുവർത്താനം ചൊല്ലാൻ, ‘ഒരു മിനിറ്റ്’. പിന്നെയത് പതിവായ്. കോളേജ് ബസ്സിറങ്ങുമ്പോൾ കൂട്ടുകാർ കണ്ണുമിഴിച്ചെന്നാലും ബുദ്ധിമുട്ട് കുറച്ചുണ്ടെന്നാലും പള്ളിയിലേക്കോടാൻ നേരം പതിയെ മൊഴിയും അവരോട് ‘ഒരു മിനിറ്റ് ‘. നല്ലതും ചീത്തയും ഉണ്ടെന്നിലായ് നേരായ എന്നെയറിയുന്നതൊരാൾ. ഇഷ്ടമാണെനിക്കേറെ, […]
ഒരു മിനിറ്റ്